ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ വോയ്‌സ് ഓഫ് സത്യനാഥൻ ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും നേടിയത് ഒൻപത് കോടി രൂപക്ക് മുകളിലാണ്. ഈ കഴിഞ്ഞ ദിവസങ്ങളിലാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ ഗൾഫ് റിലീസ് ഉണ്ടായത്. അവിടെയും മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളാ ബോക്സ് ഓഫീസിൽ ഒന്നാമനായി തന്നെ തുടരുകയാണ് ഈ ദിലീപ് ചിത്രം. റാഫി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജോജു ജോര്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വളരെ വൈകാരികമായ ഒരു പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ജോജു ജോർജ് കഥാപാത്രത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. നീ മായും എന്ന മനോഹരമായ വരികളോടെയുള്ള ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അങ്കിത് മേനോനാണ്. വൈകാരികമായി പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഈ മെലഡി ആലപിച്ചിരിക്കുന്നത് തീർത്ഥ സുഭാഷും രചിച്ചിരിക്കുന്നത് വിനായക് ശശികുമാറുമാണ്. ബാദുഷ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.