[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നോ വയലൻസ് ഒൺലി പീസ്, ജനപ്രിയ നായകന്റെ മൈ സാന്റാ ട്രൈലെർ എത്തി; ഗംഭീര പ്രതികരണവുമായി സോഷ്യൽ മീഡിയ

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന മൈ സാന്റാ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ആയി. സുഗീത് സംവിധാനം ചെയ്ത ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 20 നു പ്രദർശനത്തിന് എത്തും എന്നാണ് സൂചന. ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്ത ഇതിന്റെ ട്രൈലറിന് ഗംഭീര പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം ആയിരിക്കും ഇതെന്ന സൂചനയാണ് ഇന്ന് പുറത്തു വന്ന ട്രൈലെർ നമ്മുക്ക് നൽകുന്നത്. ഒരു സാന്റാ ക്ലോസ് ആയി ദിലീപ് അഭിനയിക്കുന്ന ഈ ചിത്രം പറയുന്നത് ഏഴു വയസുള്ള ഒരു കൊച്ചു പെൺകുട്ടിയും ഒരു ക്രിസ്മസ് അപ്പൂപ്പനും തമ്മിൽ ഉള്ള ബന്ധം ആണ്.

കോമെഡിയും വൈകാരിക മുഹൂർത്തങ്ങളും ഫാന്റസിയും എല്ലാം ചേർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഈ ട്രൈലെർ നമ്മോടു പറയുന്നു. നവാഗതനായ ജെമിൻ സിറിയക് തിരക്കഥ രചിച്ച ഈ ചിത്രം വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന ബാനറിൽ സംവിധായകൻ സുഗീത്, പ്രശസ്ത രചയിതാവ് നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, സിദ്ദിഖ്, സായി കുമാർ, അനുശ്രീ, ധർമജൻ ബോൾഗാട്ടി, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിദ്യ സാഗർ സംഗീതം പകർന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും എഡിറ്റിങ് നിർവഹിച്ചത് വി സാജനും ആണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.