ദിലീപ് ആരാധകർ ഏറെ കാത്തിരുന്ന ഒരു കൊച്ചു ചിത്രത്തിന്റെ ടീസർ ഇന്ന് റിലീസ് ചെയ്തു. ജനപ്രിയ നായകൻ ദിലീപ് തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ ഒഫീഷ്യൽ ആയി പുറത്തു വിട്ട ഷിബു എന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ ആരാധകർക്ക് ആവേശമാവുകയാണ്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ആണ്. ഇവർ തന്നെ കഥയും രചിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പ്രണീഷ് വിജയൻ ആണ്. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ നായക വേഷത്തിൽ എത്തിയിരിക്കുന്ന ഷിബുവിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ചു കുര്യൻ ആണ്.
മച്ചാൻ വേറെ ലെവലാ എന്ന ടാഗ് ലൈനോടെ പ്രത്യക്ഷപ്പെട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത് ദിലീപ് ചിത്രം രാമലീല ഒരുക്കി അരങ്ങേറിയ സംവിധായകൻ അരുൺ ഗോപി ആയിരുന്നു. കാര്‍ഗോസ് സിനിമാസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. താര ചക്രവർത്തി മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ രണ്ടു ചിത്രവും ദളപതി വിജയ് ആരാധകന്റെ കഥ പറഞ്ഞ ഒരു ചിത്രവും ഇതിനോടകം നമ്മൾ കണ്ടു കഴിഞ്ഞു. ഇനി ദിലീപ് ആരാധകന്റെ കഥ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് സച്ചിൻ വാര്യർ ആണ്. ദിലീപ് ഡെന്നിസ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.