അന്തരിച്ചു പോയ സംവിധായകൻ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം ആലപിച്ച്, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഗായികയാണ് നഞ്ചിയമ്മ. ഇപ്പോഴിതാ വീണ്ടുമൊരു ഗാനമാലപിച്ചു കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ് ഈ പ്രതിഭ. മനോജ് പാലോടൻ സംവിധാനം ചെയ്ത സിഗ്നേച്ചർ എന്ന ചിത്രത്തിന് വേണ്ടിയാണ് നഞ്ചിയമ്മ തന്റെ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്. ‘അട്ടപ്പാടി സോംഗ്’ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഊര് മൂപ്പൻ തങ്കരാജ് മാഷ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചതും. ജനപ്രിയ നായകൻ ദിലീപ് ഈ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം എറണാകുളത്തു വച്ച് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, അരുൺ ഗോപി, സംഗീത സംവിധായകന്‍ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് എന്നിവരാണ് പങ്കു ചേർന്നത്.
https://www.facebook.com/manoj.palodan/videos/5665536863538628/
നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിക്കുകയും ചെയ്തു. കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സിഗ്നേച്ചർ ഈ വരുന്ന നവംബർ പതിനെട്ടിനാണ് റിലീസ് ചെയ്യുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ, അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും വേഷമിടുന്ന ഈ ചിത്രം പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഫാദർ ബാബു തട്ടിൽ സി എം ഐ ആണ്. എസ് ലോവൽ ക്യാമറ ചലിപ്പിച്ച സിഗ്നേച്ചർ എഡിറ്റ് ചെയ്തിരിക്കുന്നത് സിയാൻ ശ്രീകാന്താണ്. സുമേഷ് പരമേശ്വരനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.