ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന മലയാള സിനിമാ താരം, നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനാണ്. അദ്ദേഹം പ്രധാന വേഷത്തിലഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന ഉടൽ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ധ്യാൻ കൊടുത്ത അഭിമുഖങ്ങളിൽ അദ്ദേഹം നടത്തുന്ന രസകരമായ തുറന്നു പറച്ചിലുകളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഇപ്പോഴിതാ ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിലും ധ്യാൻ പറഞ്ഞ കാര്യങ്ങൾ വമ്പൻ ഹിറ്റായി മാറുകയാണ്. ഉടൽ എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടിയത് കൊണ്ട് തന്നെ, ധ്യാൻ ജീവിതത്തിൽ ആദ്യമായി കണ്ട എ പടം ഏതാണെന്നായിരുന്നു അവതാരകന്റെ ചോദ്യം. ഏതോ ഒരു ഇംഗ്ലീഷ് പടമായിരുന്നു അതെന്നു പറഞ്ഞ ധ്യാൻ, അതിനു ശേഷം നടത്തിയ വെളിപ്പെടുത്തലാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്.
അന്ന് എ പടം കണ്ടതിനേക്കാൾ കൂടുതൽ, താനും ഒരു സുഹൃത്തും എ പടം ക്രെഡിറ്റ് കാർഡുപയോഗിച്ചു വാങ്ങിച്, അത് സിഡിയിൽ കോപ്പി ചെയ്തു സ്‌കൂളിൽ വിറ്റിട്ടുണ്ടെന്നും, ദിവസം മുന്നൂറു രൂപ വരെ അങ്ങനെ സമ്പാദിച്ചിട്ടുണ്ടെന്നുമാണ് ധ്യാൻ വെളിപ്പെടുത്തുന്നത്. ഏതായാലും ധ്യാനിന്റെ ഈ രസകരമായ തുറന്നു പറച്ചിൽ ഇപ്പോൾ സൂപ്പർ ഹിറ്റായാണ് മുന്നോട്ടു പോകുന്നത്. മെയ് ഇരുപതിനാണ് ഉടൽ എന്ന ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇതിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ഒരു ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, ദുർഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.