നടനും സംവിധായകനും രചയിതാവുമായ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ബുള്ളറ്റ് ഡയറീസ്. സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസനൊപ്പം കഥയുടെ പ്രധാന ഭാഗമായി വരുന്നത് ഒരു 64 മോഡല്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ്. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. നർമ്മ മുഹൂർത്തങ്ങൾക്കും പ്രണയത്തിനും അതുപോലെ വൈകാരിക നിമിഷങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നൽകുന്നത്. അത്പോലെ തന്നെ ആകാംഷ നിറക്കുന്ന കഥാസന്ദർഭങ്ങളും ഇതിലുണ്ടെന്ന ഫീലും ഈ ടീസർ നമ്മുക്ക് നൽകുന്നുണ്ട്.
ആൻസൺ പോൾ, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, സലിം കുമാർ, അൽത്താഫ് സലീം, ശ്രീലക്ഷ്മി, സുധീര്‍ കരമന, ഷാലു റഹിം, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, കെ വി വി മനോജ് എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രം ബി 3 എം ക്രിയേഷൻസ് ആണ് അവതരിപ്പിക്കുന്നത്. ഫൈസൽ അലി ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവർ വരികൾ രചിച്ച ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ലിബിന്‍ സ്കറിയ, സൂരജ് സന്തോഷ്, മേഘ ജോസ്‍കുട്ടി, ഷാന്‍ റഹ്മാന്‍ എന്നിവരാണ്. രഞ്ജൻ എബ്രഹാമാണ് ബുള്ളറ്റ് ഡയറീസിന്റെ എഡിറ്റർ. ധ്യാൻ ശ്രീനിവാസൻ നായകനായ വീക്കം എന്ന പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.