ഹോംബാലെ ഫിലിംസ് ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ധൂമ’ത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമാ തിയറ്ററുകളില്‍ കാണിക്കാറുള്ള പുകയില ഉപയോഗത്തിനെതിരായ സര്‍ക്കാര്‍ പരസ്യത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് ആരംഭിക്കുന്ന 2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആകാംഷ നിറഞ്ഞതാണ്. ട്രെയ്‌ലർ റീലിസിയായി ഒരു ദിവസം പിന്നിടുമ്പോൾ മലയാളം പതിപ്പിന് മാത്രം 2 മില്യൺ കാഴ്ചക്കാരും ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനവും തുടരുകയാണ് . കൂടാതെ കന്നഡ ,തമിഴ്, ഹിന്ദി ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്
പവൻകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. മലയാളം, തെലുഗു, തമിഴ്,കന്നട എന്നീ ഭാഷകളിലായി ചിത്രം ജൂൺ 23നാണ് തീയറ്ററുകളിൽ എത്തുക.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം അപർണയും ഫഹദും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ട്രെയിലറിൽ പൂർണമായും ഫഹദിന്റെ പ്രകടനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രീത ജയരാമൻ ആണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസറായ് പ്രവർത്തിക്കുന്നത് കാർത്തിക് വിജയ് സുബ്രഹ്മണ്യം. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് നിർവഹിച്ചത് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി. കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ചിത്രത്തിൻറെ ക്രിയേറ്റീവ് പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.