തെലുങ്ക് യുവ താരം നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായ ദസറയിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്തു. നാനിയുടെ കിടിലൻ നൃത്തവുമായി എത്തിയിരിക്കുന്ന ഈ അടിപൊളി ഗാനം രചിച്ചത് കസർലാ ശ്യാം, ആലപിച്ചത് രാഹുൽ സിപ്ളിഗുഞ്ച, ഗോട്ടെ കണ്കവ്വാ, ഗെന്നോരാ ദശ ലക്ഷ്മി, പലമുരു ജംഗിറെഡ്ഢി, നര്സന്ന, കസർലാ ശ്യാം എന്നിവർ ചേർന്നാണ്. സന്തോഷ് നാരായണനാണ് ഈ ഗാനത്തിന് സംഗീതമൊരുക്കിയത്. ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നായകന്റെ കൽക്കരി ഖനികളിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ലോക്കൽ സ്ട്രീറ്റ് സോങ് ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.
പുഷ്പ എന്ന ചിത്രത്തിലെ അല്ലു അർജുനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് നാനി ഇതിൽ പ്രത്യക്ഷപ്പെടുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ 2023 മാർച്ച് 30നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടു കൊണ്ട് പങ്ക് വെച്ച ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സത്യൻ സൂര്യൻ, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരും വേഷമിടുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.