തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ധനുഷ് അഭിനയിച്ചു പുറത്തു വരുന്ന ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ജൂലൈ 22 നു റിലീസ് ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പർ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകരായ, റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, ആന്റണി, ജോ റൂസോ എന്നിവർ ചേർന്നാണ്. മാ൪ക്ക് ഗ്രീനിയുടെ ” ദ ഗ്രേ മാ൯ ” എന്ന പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ മെഗാ ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിന് തിരക്കഥ രചിച്ചത് ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ്. ധനുഷിനൊപ്പം ഹോളിവുഡ് സൂപ്പർ താരങ്ങളായ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവരും, ജെസീക്ക ഹെ൯വിക്ക്, വാഗ്നെ൪ മൗറ, ബില്ലി ബോബ് തോൺടൺ, ആൽഫ്രെ വൂഡാ൪ഡ്, റെഗെ ജീ൯ പേജ്, ജൂലിയ ബട്ടേഴ്സ്, എമി ഇക്വാക്ക൪, സ്കോട്ട് ഹേസ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു കിടിലൻ സംഘട്ടന രംഗമാണ് നെറ്റ്ഫ്ലിക്സ് പുറത്ത് വിട്ടിരിക്കുന്നത്.
റയാ൯ ഗോസ്ലിംഗ്, അന്ന ഡി അ൪മാസ് എന്നിവരുമായുള്ള ധനുഷിന്റെ കിടിലൻ സംഘട്ടനമാണ് ഈ രംഗത്തിന്റെ ഹൈലൈറ്റ്. ഗംഭീരമായാണ് ധനുഷ് ഈ സംഘട്ടന രംഗത്തിൽ പെർഫോം ചെയ്തിരിക്കുന്നത്. ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ചിത്രത്തിന്റെ സംവിധായകരായ റൂസോ സഹോദരന്മാർ ഇന്ത്യയിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രചാരണത്തിനായും, തങ്ങളുടെ സുഹൃത്ത് ധനുഷിനെ കാണാനായും ഇന്ത്യയിലേക്ക് എത്തുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് റൂസോ സഹോദരന്മാർ പറയുന്ന വീഡിയോ ഇപ്പോൾ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടുന്നത്. ഇതിനു മുൻപ്, ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫകീർ എന്ന ഹോളിവുഡ് ചിത്രത്തിലും ധനുഷ് അഭിനയിച്ചിരുന്നു. 2018 ലാണ് ആ ചിത്രം എത്തിയത്.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
This website uses cookies.