ധനുഷ്- വെട്രിമാരൻ ടീം മൂന്നാമതും ഒന്നിച്ച വട ചെന്നൈ എന്ന ബിഗ് ബജറ്റ് തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ലൈക്ക പ്രൊഡക്ഷന്സും ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സമുദ്രക്കനി, ഐശ്വര്യ രാജേഷ്, ആൻഡ്രിയ എന്നിവരും അഭിനയിച്ചിട്ടുണ്ട്. എൺപതു കോടി മുതൽ മുടക്കിൽ ഒരുക്കിയ ഈ ക്ലാസ് ആൻഡ് മാസ്സ് ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. “അൻപ് ദി ആങ്കർ” എന്ന പേരിൽ റിലീസ് ചെയ്ത ഈ വീഡിയോ ധനുഷ് അവതരിപ്പിക്കുന്ന അൻപ് എന്ന കഥാപാത്രത്തെ ഫോക്കസ് ചെയ്യുന്ന ഒരു പ്രോമോ ടീസർ അല്ലെങ്കിൽ വീഡിയോ ആണ്. മാസ്സ് ഡയലോഗുകളും ആക്ഷൻ സീനുകളും ഈ വിഡിയോയിൽ ഉണ്ട്.
ധനുഷിന്റേയും വെട്രിമാരന്റെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും വട ചെന്നൈ എന്ന സൂചനയാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ നേതൃത്വം നൽകുന്ന മിനി സ്റ്റുഡിയോ ആണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തിക്കുന്നത്. ഈ വരുന്ന ഒക്ടോബർ പതിനേഴിന് വട ചെന്നൈ റിലീസ് ചെയ്യും. മൂന്നു ഗെറ്റപ്പുകളിൽ ആണ് ധനുഷ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആടുകളം എന്ന ചിത്രത്തിലൂടെ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടി കൊടുത്ത സംവിധായകൻ ആണ് വെട്രിമാരൻ. ആറു ദേശീയ അവാർഡ് നേടിയ ആടുകളത്തിനു പുറമേ പൊല്ലാതവൻ എന്ന ധനുഷ് ചിത്രവും ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി തിരഞ്ഞെടുക്കപ്പെട്ട വിസാരണൈയും സംവിധാനം ചെയ്ത ആളാണ് വെട്രിമാരൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.