തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരൻ. ധ്രുവങ്ങൾ പതിനാറു, മാഫിയ ചാപ്റ്റർ 1 , നവരസ ആന്തോളജിയിലെ പ്രൊജക്റ്റ് അഗ്നി, നരകാസുരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് നരെയ്ൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഇതിലെ ആദത്തെ വീഡിയോ സോങ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറിയിരുന്നു. അതുപോലെ ഇതിന്റെ മോഷൻ പോസ്റ്ററും മറ്റൊരു ഗാനത്തിന്റെ ലിറിക് വീഡിയോയും സൂപ്പർ ഹിറ്റുകളായി. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നേരിട്ടുള്ള ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും മലയാളി എഴുത്തുകാരായ സുഹാസ്, ഷറഫു, വിവേക് എന്നിവരും ചേർന്നാണ്.
സ്റ്റൈലിഷ് ലുക്കിൽ ധനുഷ് എത്തുന്ന ഈ ചിത്രം ഒരു പക്കാ സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ട്രൈലെർ കാണിച്ചു തരുന്നു. ധനുഷിന്റെ കിടിലൻ ആക്ഷൻ പ്രകടനം തന്നെയാണ് ഇതിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ് ട്രൈലെർ തരുന്നത്. ഈ ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് മാളവിക മോഹനൻ ആണ്. ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ലോകേഷ് കനകരാജ് ചിത്രത്തിലെ നായികാ വേഷം ചെയ്തതിനു ശേഷം മാളവിക അഭിനയിച്ച തമിഴ് ചിത്രം കൂടിയാണ് മാരൻ. ടി ജി ത്യാഗരാജൻ, സെന്തിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ എന്നിവർ ചേർന്ന് സത്യ ജ്യോതി ഫിലിമ്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാർ ആണ്. വേകാനന്ദ് സന്തോഷം കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി കെ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.