പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കിയ പുതിയ ചിത്രമാണ് ജഗമേ തന്തിരം. ധനുഷ് നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രശസ്ത മലയാള താരം ജോജു ജോര്ജും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. ബുജി സോങ് എന്ന പേരിൽ വന്നിരിക്കുന്ന ഈ ഗാനത്തിന്റെ പ്രധാന ആകർഷണം ധനുഷിന്റെ ചടുലമായ നൃത്ത ചുവടുകളാണ്. വിവേക് വരികൾ എഴുതിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ, സന്തോഷ് നാരായണൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോഴേ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാർത്തിക് സുബ്ബരാജ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ശശികാന്ത് ആണ്. ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവർക്ക് പുറമെ ജോൺ കോസ്മോ, കലൈയരസൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ശ്രേയസ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ജഗമേ തന്തിരം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്. ഈ ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജഗമേ തന്തിരം തീയേറ്റർ റിലീസ് ആണോ അതോ ഓൺലൈൻ പ്ലാറ്റ്ഫോമിലാണോ റിലീസ് എന്നത് ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഏതായാലും അടുത്ത വർഷമേ ചിത്രം റിലീസ് ചെയ്യൂ എന്നുറപ്പായി കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയ മലയാളി താരങ്ങൾക്കു തമിഴിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ ചിത്രം കാരണമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.