പ്രശസ്ത ബോളിവുഡ് നായികാതാരമായ കങ്കണ റനൗട് നായികാ വേഷം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ധാക്കഡ്. മെയ് ഇരുപതിന് ആഗോള റിലീസായെത്തുന്ന ഈ ആക്ഷൻ ത്രില്ലർട്ടിൽ അഗ്നി എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ലേഡി ഏജന്റ് ആയാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. അതിഗംഭീരമായ ആക്ഷൻ പ്രകടനമാണ് ഈ ചിത്രത്തിൽ കങ്കണ കാഴ്ച വെച്ചിരിക്കുന്നതെന്നു ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നു. സൂപ്പർ ഹിറ്റായ ഇതിന്റെ റ്റീസർ, ആദ്യ ട്രൈലെർ എന്നിവക്ക് പിന്നാലെ ഇപ്പോഴിതാ ഇതിന്റെ രണ്ടാം ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. വമ്പൻ പ്രേക്ഷക പ്രശംസയാണ് ഈ ട്രെയ്ലറിനിപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. രക്തരൂക്ഷിതമായ ആക്ഷൻ സീനുകളാണ് ഈ ട്രൈലറിന്റെ ഹൈലൈറ്റ്.
അർജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി, ശാരിബ് ഹാഷ്മി എന്നിവരും വേഷമിടുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രസനീഷ് റേസി ഖായ് ആണ്. അദ്ദേഹവും രാജീവ് ജി മേനോനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ദീപക് മുഹുത്, സൊഹെയ്ൽ മക്‌ലായ്, ഹുനാർ മുഹുത് എന്നിവർ ചേർന്നാണ്. ശങ്കർ ഇഹ്‌സാൻ ലോയ് ടീം, ധ്രുവ് ഘനേക്കർ, ബാദ്ഷ എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റ്റീസുഒ നാഗാത, എഡിറ്റ് ചെയ്തിരിക്കുന്നത് രാമേശ്വർ എസ്, ഭഗത് എന്നിവർ ചേർന്നാണ്. ഒന്നിലധികം തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയിട്ടുള്ള കങ്കണ ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒട്ടേറെ ആരാധകരെ നേടിയെടുത്തിട്ടുള്ള താരമാണവർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.