Prithviraj was my first choice for Pathonpatham Noottandu, but he did not have dates for me, says Vinayan
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡെക്സ്‌റ്റർ’ സിനിമയിലെ പുതിയ ഗാനം റിലീസ് ആയി. മാർച്ച് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായികയാവുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ എൻ എന്നിവരാണ്. വയലൻസ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ പറയുന്നു.
മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ശ്രീനിവാസ് പി ബാബുവാണ് കൈകാര്യം ചെയ്യുന്നത്.
ജോ പോൾ, മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് ശ്രീനാഥ് വിജയ് സംഗീതം പകർന്നിരിക്കുന്നു. ശ്വേത മോഹൻ, സത്യപ്രകാശ് എന്നിവരാണ് ഗായകർ. സ്റ്റണ്ട്സ്: അഷ്റഫ് ഗുരുക്കൾ, കെ.ഡി വെങ്കടേഷ്, കോറിയോഗ്രഫി: സ്നേഹ അശോക്, കലാസംവിധാനം: കിച്ച പ്രസാദ്, കലാസംവിധാനം: കിച്ചാ പ്രസാദ്, മേക്കപ്പ്: സുമ,പ്രൊഡക്ഷൻ മാനേജർ: മനു & നച്ചിൻ, കോ-ഡയറക്ടർ: അനു ഗോപി, മണികണ്ഠൺ, അസി.ഡയറക്ടർ: ശങ്കു, പ്രിയ മോഹൻ, സൗണ്ട് എഫ്എക്സ് & ഡിസൈൻ: ശങ്കർ ഡി, ഡിഐ & മിക്സിംങ്: ധനുഷ് സ്റ്റുഡിയോ, വി.എഫ്.എക്സ്: നവീൻ സുന്ദർ റാവു, പിആർഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ചരൺരാജ് ഡിഎം, ഡിസൈൻസ്: തുളസിറാം രാജു എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.