ഒരു കൂട്ടം ഓസ്‌ട്രേലിയൻ മലയാളികൾ ഒരുക്കിയ ഹൃസ്വ ചിത്രമാണ് ഇപ്പോൾ സിനിമ / ഷോർട് ഫിലിം ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ഡിറ്റക്റ്റീവ് വർമ്മ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഏതാനും ദിവസങ്ങൾക്കു മാത്രം മുൻപാണ് റിലീസ് ചെയ്തത്. ഇരുപത്തിരണ്ടു മിനിറ്റോളം ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രം, ഇതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വളരെ ത്രില്ലിങ്ങായുള്ള കഥയാണ് നമ്മളോട് പറയുന്നത്. ഇത്തരം കഥകളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ട്വിസ്റ്റുകളും ഉദ്വേഗവും ദുരൂഹതയും ഈ ഹൃസ്വ ചിത്രവും നമ്മുക്ക് തരുന്നുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ശ്കതിയും. വ്യത്യസ്തമായ ത്രില്ലർ കഥകൾ ഇഷ്ട്ടപെടുന്നവർക്കു ഈ ഹൃസ്വ ചിത്രവും മനസ്സ് നിറക്കുന്ന ഒരനുഭവമായി മാറും എന്നുറപ്പാണ്. ഫോക്കസ് പുള്ളർ എന്റർടെയ്ൻമെൻറ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം അതിന്റെ സാങ്കേതിക മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടുന്നുണ്ട്.
അനിത് ആന്റണി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതും അതുപോലെ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്ന സ്റ്റെഫി ഫിലിപ്പ് തന്നെയാണ് ഇതിനു വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നതും. ജോനാഥൻ ബ്രൂസ്, ടോണി വിൽസൺ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം പുലർത്തിയ മികവ് ഈ ത്രില്ലർ ചിത്രത്തിന് വലിയ രീതിയിൽ തന്നെ മുതൽക്കൂട്ടായി എന്ന് പറയാതെ വയ്യ. ഐപ് ഈപ്പൻ ചുണ്ടമണ്ണിൽ, ജിസ് ഡാർവിൻ, ഡോണ മരിയ പ്രിൻസ്, അലീഷ ജോസഫ്, ആദിൽ പൂച്ചെടിയതു അയൂബ്, ജസ്റ്റിൻ കാര്യനാട്ട്, ആഷിക് ജോസെഫ്, എലിസബേത് ജോയ്, ജിസ്മോൻ ജോസ്, അജയ് ഫിലിപ്പ് സണ്ണി, ശൈലേഷ് ഭാർഗവൻ പിള്ളൈ, സൂരജ് സീമോൾസൺ, അപർണ പോൾ എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിന്റെ താരനിരയിൽ ഉള്ളത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.