സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ഇപ്പോൾ ഏവരുടെയും പ്രശംസ നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ചിത്രത്തിന്റെ ക്ളൈമാക്സ് മാറ്റിയ പ്രിന്റുകൾ തീയേറ്ററുകളിലെത്തുകയും പ്രേക്ഷകർ അതും ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ആദ്യത്തെ ക്ളൈമാക്സിൽ കുറച്ചു പ്രേക്ഷകർക്കെങ്കിലും ആശയകുഴപ്പം ഉണ്ടായതു കൊണ്ടാണ് പുതിയ ക്ളൈമാക്സ് ചേർത്തത്. നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ചിത്രമാണ്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച ഈ ചിത്രം ഫാന്റസിയും ടൈം ട്രാവലും ആഴമേറിയ ഒരു പ്രമേയവും ചർച്ച ചെയ്യുന്ന ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈന്‍ രചനയും നിർവഹിച്ച ഈ ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കേസില്‍ കുടുങ്ങുമ്പോള്‍ വക്കീലിന്‍റെ സഹായമില്ലാതെ സ്വന്തമായി വാദിക്കുന്ന, നിവിൻ പോളി കഥാപാത്രമായ സ്വാമി അപൂര്‍ണാനന്ദന്റെ രംഗമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ശ്രീകാന്ത് മുരളി അവതരിപ്പിക്കുന്ന വില്ലേജ് ഓഫീസര്‍ കഥാപാത്രത്തേയും ഈ രംഗത്തിൽ നമ്മുക്ക് കാണാം. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഏതായാലും പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരും വലിയ അഭിനന്ദനമാണ് ഈ ചിത്രത്തിന് നൽകുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.