സൂപ്പർഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ 4 ഇയേഴ്സ് നവംബർ അവസാന വാരമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ഈ ചിത്രം നേടിയെടുത്തത്. സംവിധായകൻ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി, ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ, ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രശസ്തയായ പ്രിയ പ്രകാശ് വാര്യരും, ജൂൺ എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ സർജാനോ ഖാലിദുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. ഗായത്രി, വിശാൽ എന്നീ കഥാപാത്രങ്ങൾക്കാണ് ഇവർ ജീവൻ പകർന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്ത് വന്നിരിക്കുകയാണ്. പ്രിയയും സർജാനോയും വളരെ ഇഴുകി ചേർന്നഭിനയിക്കുന്ന ഒരു പ്രണയ രംഗമാണ് വന്നിരിക്കുന്നത്. നേരത്തെ ഇരുവരും വളരെ ചേർന്നഭിനയിച്ച ഇതിലെ ഗാനത്തിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. പറന്നേ പോകുന്നെ എന്ന വരികളോടെ തുടങ്ങുന്ന ആ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സാലു കെ. തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സംഗീത് പ്രതാപും, ഇതിന് സംഗീത സംവിധാനം നിർവഹിച്ചത് ശങ്കർ ശർമയുമാണ്. അന്യ ഭാഷയിൽ തിളങ്ങി നിന്നിരുന്ന പ്രിയ പ്രകാശ് വാര്യർ ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ ചിത്രമാണ് രഞ്ജിത് ശങ്കറിന്റെ പതിനാലാമത് ചിത്രമായ 4 ഇയേഴ്സ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.