പ്രശസ്ത മലയാളി നടി ദീപ്തി സതിയുടെ ഒരു കിടിലൻ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് ഈ ഫോട്ടോഷൂട്ടിൽ ദീപ്തി സതി പ്രത്യക്ഷപ്പെടുന്നത്. അതീവ ഗ്ലാമറസായി കാണപ്പെടുന്ന ഈ നടിയുടെ പുത്തൻ വീഡിയോക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി ഇപ്പോൾ മലയാള സിനിമയിൽ സജീവമായ ഈ നടിയുടെ ഏറ്റവും പുതിയ റിലീസ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ ചിത്രമായ ഗോൾഡ് ആണ്. ഇതിലെ പൃഥ്വിരാജ്- ദീപ്തി സതി ടീം ചുവടു വെക്കുന്ന ഒരു ഗാനം ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. ഇതിനു മുൻപ് ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിലും പൃഥ്വിരാജ് സുകുമാരനൊപ്പം ദീപ്തി സതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
https://www.instagram.com/p/Clvsu4TO1m1/
ലാൽ ജോസ് ഒരുക്കിയ നീന എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച ദീപ്തി സതി അതിനു ശേഷം പുള്ളിക്കാരൻ സ്റ്റാറാ, സോളോ, ലവ കുശ, ലളിതം സുന്ദരം എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയിരുന്നു. ജാഗ്വാർ എന്ന തെലുങ്കു- കന്നഡ ചിത്രത്തിലും, ലക്കി എന്ന മറാത്തി ചിത്രത്തിലും അഭിനയിച്ച ഈ നടി വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടിൽ ചെയ്‌ത കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. യുവ താരം സിജു വിൽസൺ നായകനായ ഈ ചിത്രത്തിൽ സാവിത്രി തമ്പുരാട്ടിയുടെ വേഷമാണ് ദീപ്തി സതി അവതരിപ്പിച്ചത്. അതിലും ദീപ്തി സതിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാനും സിംഗിൾ താൻ എന്ന തമിഴ് ചിത്രവും, രണം എന്ന കന്നഡ ചിത്രവും ദീപ്തി അഭിനയിച്ച മറ്റ് അന്യ ഭാഷാ ചിത്രങ്ങളാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.