[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ഗാനത്തിന് തകർപ്പൻ നൃത്തവുമായി ക്രിക്കറ്റ് താരം ഡേവിഡ് വാർണറും കുടുംബവും..!

തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായി ഈ വർഷം റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് അല വൈകുണ്ഠപുരംലോ. മലയാളികളുടെ പ്രിയ താരം ജയറാമും അഭിനയിച്ച ഈ ചിത്രത്തിന്റെ മലയാളം ഡബ്ബിങ് പതിപ്പും സൂപ്പർ ഹിറ്റായി മാറിയിരുന്നു. അങ്ങു വൈകുണ്ഠപുരത്തു എന്നായിരുന്നു ഇതിന്റെ മലയാളം ഡബ്ബിങ് പതിപ്പിന്റെ പേര്. തെലുങ്കിലെ വമ്പൻ വിജയങ്ങളിലൊന്നായി മാറിയ ഈ ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റായി തീർന്നിരുന്നു. അതിലെ അല്ലു അർജുന്റെ ഡാൻസിനും ആരാധകരേറെ. എസ് തമൻ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ഇതിൽ നായകൻ അല്ലു അർജ്ജുനും നായിക പൂജ ഹെഗ്‌ടെയും ആടി പാടുന്ന ബുട്ട ബൊമ്മ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ആ ഗാനത്തിന് ചുവട് വെച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ഡേവിഡ് വാർണറും കുടുംബവുമാണ്.

ഈ ഗാനത്തിന് വളരെ രസകരമായി താനും ഭാര്യയും മക്കളും നൃത്തം ചെയ്യുന്ന വീഡിയോ ഡേവിഡ് വാർണർ തന്നെയാണ് പുറത്തു വിട്ടത്. ഡേവിഡ് വാർണർ അത് പുറത്തു വിട്ടു നിമിഷങ്ങൾക്കകം തന്നെ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയെടുത്തു. ഐ പി എലിൽ സണ് റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനായ ഡേവിഡ് വാർണർ തന്റെ ഐ പി എൽ ജേഴ്സി അണിഞ്ഞു കൊണ്ടാണ് നൃത്തം ചെയ്യുന്നത്. തൃവിക്രം ശ്രീനിവാസ് സംവിധാനം ചെയ്‌ത അല വൈകുണ്ഠപുറംലോയിൽ തബു, സച്ചിൻ ഖഡെക്കാർ, സമുദ്രക്കനി, ഗോവിന്ദ് പദ്മസൂര്യ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.