കുറച്ചു നാൾ മുൻപാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഒരു തെലുങ്ക് ഗാനത്തിന് നൃത്തം വെക്കുന്ന ടിക്ക് ടോക്ക് വീഡിയോ വൈറൽ ആയത്. തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരം അല്ലു അർജുന്റെ അല വൈകുണ്ഠപുറംലോ എന്ന ചിത്രത്തിലെ ഒരു ഗാനമായിരുന്നു അത്. അല്ലു അർജ്ജുനും നായിക പൂജ ഹെഗ്‌ടെയും ആടി പാടുന്ന ബുട്ട ബൊമ്മ എന്ന ഗാനത്തിനു ആണ് അന്ന് വാർണർ ചുവടു വെച്ചത്. വാർണർക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ആ വീഡിയോയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതേ ചിത്രത്തിലെ തന്നെ മറ്റൊരു ഗാനത്തിന് ചുവട് വെച്ചു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വാർണറും കുടുംബവും. ആ ചിത്രത്തിലെ രമുലോ രമുല എന്ന ഗാനത്തിനാണ് വാർണർ ഇപ്പോൾ നൃത്തം വെച്ചിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഈ ഡാൻസ് വീഡിയോയും വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നു നേടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വാർണറിന്റെ നൃത്തം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും വീഡിയോ കണ്ട ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ വേറെ ഒരുപാട് ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടു വെക്കുന്ന വാർണറിന്റെ വീഡിയോ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണാൻ സാധിക്കും. കഴിഞ്ഞ തവണ തന്റെ ഐപിഎൽ ജേഴ്‌സി അണിഞ്ഞാണ് വാർണർ നൃത്തം ചെയ്തതെങ്കിൽ ഇത്തവണ കളർഫുൾ ഷർട്ടും ജീൻസും തൊപ്പിയുമണിഞ്ഞാണ് ക്രിക്കറ്റ് പിച്ചിലെ സൂപ്പർ താരത്തിന്റെ നൃത്തം. തൃവിക്രം ശ്രീനിവാസ് സംവിധാനം ചെയ്‌ത അല വൈകുണ്ഠപുറംലോയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എസ് തമൻ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.