പ്രേക്ഷകർ ഏറെ കാത്തിരുന്ന നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ദസറ’ യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക. മലയാള നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.ശ്രീകാന്ത് ഒഡേലയാണ് സംവിധാനം നിർവഹിക്കുന്നത്.
ഒരു മുഴുനീള ആക്ഷനായാണ് ചിത്രം ഒരുങ്ങുന്നത്. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കഥയാണ് ചിത്രം പറയുന്നത്. നാനിയുടെ ഫസ്റ്റ് ലുക്ക് പുറത്തു വന്നപ്പോൾ മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അടിമുടി മേക്കോവറിലും ശരീരഭഷയിലും തികച്ചും വ്യത്യസ്തമായാണ് ചിത്രത്തിൽ നാനി എത്തുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം, പരുക്കനും മാസ്സ് കഥാപാത്രവുമായാണ് നാനിയുടെ കഥാപാത്രത്തെ തയ്യാറാക്കി എടുത്തിരിക്കുന്നത്. പവർ പാക്ക് പ്രകടനത്തിലൂടെ നാനി കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടുവെന്ന് ട്രെയിലർ കണ്ട ഓരോ പ്രേക്ഷകനും വിലയിരുത്തുന്നു.
മാർച്ച് 30-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുക്കുന്നത്. നാനിയെയും കീർത്തി സുരേഷിനെയും കൂടാതെ ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നവിൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം, സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിർവഹിക്കുന്നു .
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.