ബോളിവുഡിലെ പ്രശസ്ത നടിയും നർത്തകിയുമാണ് മലൈക അറോറ. ബോളിവുഡ് സൂപ്പർ താരമായ സൽമാൻ ഖാന്റെ സഹോദരൻ ആർബാസ് ഖാന്റെ ഭാര്യ ആയിരുന്ന മലൈക പിന്നീട് വിവാഹ മോചനം നേടിയിരുന്നു. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി ബോളിവുഡ് പാർട്ടികളിലും സ്ഥിരം സാന്നിധ്യമാണ്. യുവതാരം അർജുൻ കപൂറുമായുള്ള മലൈകയുടെ ബന്ധവും ഇപ്പോൾ രഹസ്യമല്ല. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം നേരിടുകയാണ് ഈ നടി. സാധാരണ തന്റെ വസ്ത്രധാരണത്തിൽ പുതിയ പുതിയ വ്യത്യസ്തതകൾ കൊണ്ട് വന്ന് ശക്തമായ പ്രസ്താവനകൾ മുന്നോട്ട് വെക്കുന്ന നായികാ താരമാണ് മലൈക അറോറ. എന്നാലിപ്പോൾ ഈ താരത്തിന്റെ വസ്ത്രധാരണത്തിനു നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
ബോളിവുഡ് സൂപ്പർ സംവിധായകനും അവതാരകനും നിർമ്മാതാവുമായ കരൺ ജൊഹറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഈ നടിയുടെ വസ്ത്രത്തിന്റെ കാര്യം പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്. ആ പാർട്ടിയിൽ പങ്കെടുത്ത ഈ നടിയുടെ ലുക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് വന്നത് നടിക്ക് ഡ്രസ്സിംഗ് സെൻസ് തീരെയില്ല എന്ന അഭിപ്രായങ്ങളും വൃത്തികെട്ട വസ്ത്രമെന്നുമൊക്കെയുള്ള പ്രതികരണങ്ങളും ട്രോളുകളുമാണ്. പിങ്ക് നിറത്തിലുള്ള സാറ്റിൻ ബ്രേലെറ്റ് ടോപ്പും നിയോൺ ഗ്രീൻ ബ്ലേസറും മാച്ചിംഗ് ഷോർട്ട്സും പിങ്ക് ഹീൽസുമാണ് ഈ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ നായികാ താരമണിഞ്ഞത്. ഈ ആക്രമണത്തിൽ പ്രതികരിച്ചു കൊണ്ട് നടി ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. മലൈക കൂടാതെ സൽമാൻ ഖാൻ, കത്രീന കൈഫ്, വിക്കി കൗശൽ, ഗൗരി ഖാൻ, ഹൃത്വിക് റോഷൻ, സബ ആസാദ് എന്നിവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.