[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

മമ്മുക്ക ഇങ്ങോട്ട് വന്നേ; ഗാനഗന്ധർവന്റെ ഷൂട്ടിനിടയിൽ താരമായി ഒരു കുഞ്ഞു മമ്മൂട്ടി ആരാധിക

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് ഗാനഗന്ധർവൻ. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക ആയി എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ഗാനഗന്ധർവൻ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഷൂട്ടിംഗ് കാണാൻ തടിച്ചു കൂടിയ ആളുകൾക്കിടയിൽ നിന്നും ഒരു കൊച്ചു കുഞ്ഞു മമ്മുക്ക മമ്മുക്ക എന്ന് വിളിക്കുന്നതും ഷൂട്ടിംഗ് നടക്കുന്നതിനിടെ ആ കുട്ടി മമ്മുക്കയോട് അടുത്തേക്ക് വരാൻ പറയുന്നതും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഏതായാലും ഗാനഗന്ധർവന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആൾ ആരാണെന്നറിയണ്ടേ എന്ന രസകരമായ ക്യാപ്ഷ്യനോട്‌ കൂടി ആ വീഡിയോ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഇടയിൽ വൈറൽ ആവുകയാണ്.

ഓണ ചിത്രം ആയി എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഗാനഗന്ധർവൻ രമേശ് പിഷാരടിയുടെ രണ്ടാമത്തെ സംവിധാന സംരംഭം ആണ്. ജയറാം- കുഞ്ചാക്കോ ബോബൻ ടീം അഭിനയിച്ച പഞ്ചവർണ്ണ തത്ത ആണ് അദ്ദേഹം ആദ്യം ഒരുക്കിയ ചിത്രം. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം നിർവഹിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

22 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.