ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രമായ തല്ലുമാലയിൽ ആണ് ഇപ്പോൾ ടോവിനോ തോമസ് അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഷൂട്ടിംഗ് ബ്രേക്കിന്റെ ഇടയിൽ ക്രിക്കറ്റ് കളിക്കുന്ന താരത്തെയും സഹപ്രവർത്തകരേയുമാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. അതിൽ നിർമ്മാതാവും സംവിധായകനും അഭിനേതാക്കളും ഒക്കെ പങ്കാളികളാണ്. വാശിയേറിയ മത്സരമാണ് നടക്കുന്നത് എന്നു വീഡിയോയിൽ വ്യക്തമാണ്. ഏതായാലും താരങ്ങളുടെ ക്രിക്കറ്റ് കളി ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തു എന്നു തന്നെയാണ് ഈ വീഡിയോക്കു ലഭിക്കുന്ന സ്വീകരണം നമ്മുക്ക് കാണിച്ചു തരുന്നത്.
മുഹ്സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണ്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. പക്ഷെ പിന്നീട് ആഷിക് അബു പിന്മാറുകയും ആഷിക് ഉസ്മാൻ വരികയും ചെയ്തു. അതോടെ സംവിധായകനും മാറി. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി എന്നിവക്ക് ശേഷം കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന മലയാള ചിത്രമാണ് തല്ലുമാല. അടുത്ത വർഷം ആദ്യ പകുതിയിൽ ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
This website uses cookies.