ഷെയ്ൻ നിഗം പോലീസ് വേഷത്തിൽ എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ, , മഞ്ജു വാര്യർ, തമിഴകത്തിന്റെ പ്രിയപ്പെട്ട താരദമ്പദികളായ സൂര്യ ജ്യോതിക എന്നിവരോടൊപ്പം സിനിമയിലെ പിന്നണി പ്രവർത്തകരും ചേർന്നാണ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രം ഏപ്രിൽ മാസം റിലീസിന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫോർ ഫ്രെയിംസിന്‍റെ ആദ്യ നിർമ്മാണ സംരഭമായ ചിത്രം പ്രിയദർശനാണ് നിർമ്മിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നത് ശ്രീ ഗണേഷാണ്.
ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സിദ്ധിഖ്, ഹന്ന റെജി കോശി, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, ശ്രീകാന്ത് മുരളി, നന്ദു പൊതുവാൾ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എൻ എം എം ബാദുഷയാണ്. ദിവാകര്‍ എസ് മണി ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന്‍ നായര്‍ ആണ്. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍-ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം ചെയ്യുന്നത് മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാളും, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് രതീഷ് വിജയന്‍, ആക്ഷന്‍ നിർവഹിക്കുന്നത് രാജശേഖര്‍, സൗണ്ട് ഡിസൈനർ എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ ആയി പ്രവർത്തിക്കുന്നത് ആതിര ദില്‍ജിത്ത് എന്നിവരാണ്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.