തമിഴിലെ സൂപ്പർ താരമായ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്തിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം, വരുന്ന ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഒട്ടേറെ ഗെറ്റപ്പുകളിൽ വിക്രമെത്തുന്ന കോബ്ര വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ഈ ഗാനമാലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഉയിർ ഉരുകുദേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് താമരൈ ആണ്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ഗാനമിപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടിയെടുക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ ഇന്നലെ റിലീസ് ചെയ്ത ഈ ഗാനത്തിന് ഇതിനോടകം പന്ത്രണ്ടു ലക്ഷത്തിൽ കൂടുതൽ കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു.
സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷം ചെയ്യുന്ന കോബ്രയിൽ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും വേഷമിട്ടിരിക്കുന്നു. പ്രതിഭാധനനായ ഗണിത ശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും വിക്രം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഹരീഷ് കണ്ണൻ, എഡിറ്റ് ചെയ്തിരിക്കുന്നത് ഭുവൻ ശ്രീനിവാസൻ എന്നിവരാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.