കൗമാരക്കാരനായ റോയ്, അവന്റെ ടീച്ചറായി എത്തുന്ന യുവതിയായ ക്രിസ്റ്റി എന്നിവരുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ക്രിസ്റ്റി സൂപ്പർ ഹിറ്റിലേക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. മാളവിക മോഹനനും മാത്യു തോമസും ആദ്യമായി ഒന്നിച്ച ഈ റൊമാന്റിക് ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആൽവിൻ ഹെൻട്രിയാണ്. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ഈ ചിത്രത്തെ വലിയ വിജയമാക്കുന്നത് യുവ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ്. രസകരമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രണയവും വൈകാരികതയും സംഗീതവുമെല്ലാം യുവ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. അതുപോലെ മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ ഇതിൽ കാഴ്ച വെച്ച പ്രകടനവും കയ്യടി നേടുന്നുണ്ട്. കൗമാര പ്രണയകഥ പറയുന്ന ചിത്രങ്ങൾ എല്ലാക്കാലത്തും വന്നിട്ടുണ്ടെങ്കിലും, ക്രിസ്റ്റിയെ വ്യത്യസ്തമാക്കുന്നത് ഇതിൽ കഥ പറഞ്ഞിരിക്കുന്ന രീതിയും അടിസ്ഥാന പ്രമേയത്തിലെ പുതുമയുമാണ്.
പ്രശസ്ത രചയിതാക്കളായ ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം, റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് നിർമ്മിച്ചത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും വേഷമിട്ട ക്രിസ്റ്റിയുടെ ഹൈലൈറ്റ് ഇതിലെ സംഗീതമാണ്. ഗോവിന്ദ് വസന്തയാണ് ഇതിനു വേണ്ടി ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയത്. ആനന്ദ് സി ചന്ദ്രൻ സമ്മാനിച്ച മനോഹരമായ ദൃശ്യങ്ങളും ചിത്രത്തിന് മുതല്കൂട്ടായിട്ടുണ്ട്. മനു ആന്റണിയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.