മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒൻപതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ രണ്ട് ടീസറുകൾ ഇതിനോടകം പുറത്ത് വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തു. ഇപ്പോഴിതാ ഇതിന്റെ ഒരു തീം സോങ്ങും പുറത്ത് വന്നിരിക്കുകയാണ്. ക്രിസ്റ്റഫോങ്ക് എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ റാപ് സോങ് ഒരു വീഡിയോ ആയാണ് റിലീസ് ചെയ്തിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലും ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഈ വീഡിയോയും അതുപോലെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഈ ഗാനവും വലിയ ശ്രദ്ധയാണ് നേടുന്നത്. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം പോപ്പ്-റാപ് ഗായകൻ ജാക്ക് സ്റ്റൈൽസ് ആണ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയാണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ക്രിസ്റ്റഫർ നിർമ്മിച്ചതും സംവിധായകൻ തന്നെയാണ്.
ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൽ ക്രിസ്റ്റഫർ എന്ന പേരുള്ള ഒരു പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ശരത് കുമാർ, വിനയ് റായ്, സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്നു. മനോജ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഫെയ്‌സ് സിദ്ദിഖി ആണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.