[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പുത്തൻ മാസ്സ് ടീസറുമായി മെഗാസ്റ്റാർ ചിരഞ്ജീവി; വാൾട്ടയർ വീരയ്യ ടൈറ്റിൽ ടീസർ കാണാം

ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ ആയിരുന്നു മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് പക്ഷെ ബോക്സ് ഓഫീസിൽ വമ്പൻ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല. അത്കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വലിയ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാർ ആരാധകർ. അവർക്ക് ആവേശം പകർന്ന് കൊണ്ട് ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. അദ്ദേഹത്തിന്റെ 154 ആം ചിത്രമായി എത്തുന്ന ഈ പുതിയ ചിത്രത്തിന് വാൾട്ടയർ വീരയ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ബോബി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ടീസറിൽ കിടിലൻ ലുക്കിലാണ് ചിരഞ്ജീവി പ്രത്യക്ഷപ്പെടുന്നത്. ഒരു ലോക്കൽ മാസ്സ് മസാല ചിത്രമാകും ഇതെന്നാണ് ഇതിന്റെ ടീസർ നൽകുന്ന സൂചന.

2023 സംക്രാന്തിക്ക് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഗാസ്റ്റാർ ആരാധകര്‍ക്കായുള്ള ദീപാവലി സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടത്. ആക്ഷനും കോമെഡിക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റാം ചരൺ നായകനായ രംഗസ്ഥലം, അല്ലു അർജുന്റെ പുഷ്പ പോലത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളൊരുക്കിയ മൈത്രി മൂവി മേക്കേഴ്‌സാണ്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. കാതറീൻ ട്രീസയും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ്, ഇതിന് ക്യാമറ ചലിപ്പിക്കുന്നത് ആർതർ എ വിൽ‌സൺ എന്നിവരാണ്. നിരഞ്ജൻ ദേവരമനേ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.

webdesk

Recent Posts

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…

7 hours ago

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടത്തിന്റെ കാഴ്ചകളുമായി ടോവിനോ തോമസ്- അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…

22 hours ago

ബെസ്റ്റാണ് ഈ ‘ബെസ്റ്റി’ ഗാനങ്ങൾ; ഇന്ത്യയൊട്ടാകെ മ്യൂസിക്ക് റിലീസ് ചടങ്ങുകൾ; ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തും..

മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…

3 days ago

ഇതര ചരിത്രത്തിൽ ഒരു നൊസ്റ്റാൾജിക്ക് സംഗമവുമായി കാതോട് കാതോരം, മുത്താരം കുന്ന് പി ഓ, രേഖാചിത്രം ടീം

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…

3 days ago

സെൻസറിങ് പൂർത്തിയായി; യു എ സർട്ടിഫിക്കറ്റുമായി മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…

4 days ago

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖം; ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…

4 days ago

This website uses cookies.