യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് റിലീസിന് ഒരുങ്ങുകയാണ്. സെൻസറിങ് പൂർത്തിയായപ്പോൾ ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയ ഈ ചിത്രം ആദ്യാവസാനം ചിരിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് എന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ, ഇതുവരെ പുറത്ത് വന്ന പോസ്റ്ററുകൾ എന്നിവ നമ്മുക്ക് തന്നത്. അതുപോലെ ഇതിലെ രണ്ട് ഗാനങ്ങളും റിലീസ് ചെയ്തിരുന്നു. അതിലൊന്ന് വിജയ് യേശുദാസ് ആലപിച്ച നിലാത്തുമ്പി നീ എന്ന വരികളോടെ തുടങ്ങുന്ന മെലഡിയും, മറ്റൊന്ന് ഇതിന്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് തന്നെയാലപിച്ച ഒരു ഫ്രണ്ട്ഷിപ് സോങുമാണ്. ഇപ്പോഴിതാ ഇതിലെ ചിൽ മകാ എന്ന അടിച്ചു പൊളി ഗാനത്തിന്റെ ടീസർ റിലീസ് ചെത്തിരിക്കുകയാണ്.
മർത്യൻ ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് സുഹൈൽ കോയയാണ്. ഏറെ നാളുകൾക്കു ശേഷം ഒരുമിച്ചു കൂടുന്ന ഒരു സംഘം കൂട്ടുകാരുടെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുക. നവംബർ നാലിനാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സ്റ്റാൻലി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. ടി ശിവാനന്ദേശ്വരൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അസ്‌ലം കെ പുരയിലാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.