Childrens Park Video Song Enthoram
ഷാഫിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ചിൽഡ്രൻസ് പാർക്ക്’. ചിത്രത്തിലെ വിഡിയോ സോങ് നടൻ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ പുറത്തുവിട്ടിരുന്നു. ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ദ്രുവൻ, നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി പ്രത്യക്ഷപ്പെടുന്നത്. മാനസ രാധാകൃഷ്ണൻ, ഗായത്രി സുരേഷ്, സൗമ്യ മേനോൻ എന്നിവരാണ് നായികമാരായി വേഷമിടുന്നത്.
ചിത്രത്തിലെ ‘എന്തോരം’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്. നജീം അർഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിൽഡ്രൻസ് പാർക്കിലെ എല്ലാ ഗാനങ്ങൾക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അരുൺ രാജാണ്. അടുത്തിറങ്ങിയ ട്രെയ്‌ലർ സൂചിപ്പിക്കുന്നത് പോലെ ഒരു മുഴുനീള കോമഡി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
മധു, ഹരീഷ് കണാരൻ, റാഫി, ധർമജൻ ബോൾഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂർ, നോബി, ബേസിൽ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. റാഫിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടു കണ്ട്രിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം റാഫി-ഷാഫി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ചിൽഡ്രൻസ് പാർക്ക്’. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമന, മിലൻ ജലീൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.