ചാവുകളി എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ടു മണിക്കൂർ മുൻപ് റിലീസ് ചെയ്ത ഈ വീഡിയോ ഈ ഇതിലെ കഥാപാത്രങ്ങളുടെ ഇടപഴകിയുള്ള അഭിനയവും അതുപോലെ ഇതിൽ നിറഞ്ഞു നിൽക്കുന്ന ദുരൂഹത കൊണ്ടുമാണ് ശ്രദ്ധ നേടുന്നത്. പ്രണയവും ചതിയും പകയും പ്രതികാരവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു ചിത്രമാണ് ചാവുകളി എന്നുള്ള സൂചനയാണ് ഈ ടീസർ നൽകുന്നത്. പ്രധാനമായും മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ വികസിക്കുന്നത് എന്നും ഈ ടീസർ നമ്മളോട് പറയുന്നു. ഡിസംബർ പതിമൂന്നിന് നീ സ്ട്രീം വഴിയാണ് ഈ ചിത്രം പുറത്തു വരുന്നത്. ചാവുകളി അഥവാ ദി ഗെയിം ഓഫ് ഡെത്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ വളരെ വയലൻസ് നിറഞ്ഞ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ടീസർ കാണിച്ചു തരുന്നത്.
നന്ദകുമാർ രാഘവൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഷിജു എം ഭാസ്കറും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു വിഷ്ണു വേണുഗോപാലും ആണ്. എൽവിൻ ജെയിംസ്, ജയപ്രകാശ് ജെ എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയിരിക്കുന്നത്. ഏതായാലും ഈ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നതിൽ വിജയം കണ്ടിട്ടുണ്ട് എന്ന് പറയാം. ചിത്രം കാണാനുള്ള ആകാംഷ പ്രേക്ഷകരിൽ ജനിപ്പിക്കുന്ന തരത്തിൽ തന്നെയാണ് ഈ ടീസർ കട്ട് ചെയ്തിരിക്കുന്നത്. നീ സ്ട്രീം യൂട്യൂബ് ചാനലിൽ തന്നെയാണ് ഈ ടീസർ റിലീസ് ചെയ്തിരിക്കുന്നതും. നിവേദിത്, ജാനകി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകർന്നിരിക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.