മലയാളത്തിലെ ആദ്യത്തെ ടെക്നോ- ഹൊറർ ചിത്രമായ ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങിരിക്കുകയാണ്. മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റന് താരനിബിഡമായ ലോഞ്ചിങ്ങാണ് ലഭിച്ചത്. സിനിമാതാരങ്ങളും മറ്റ് പ്രശസ്തരായ വ്യക്തികളും ഉൾപ്പെടുന്ന നിരവധി പ്രമുഖരാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഹൊറർ ജോണർ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരുപക്ഷേ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടായിരിക്കും ടെക്നോ- ഹൊറർ ഗണത്തിൽ പെടുന്ന ഒരു ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍. വിയും ചേർന്നാണ്. മഞ്ജു വാര്യർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ കൈകാര്യം ചെയ്തിരിക്കുന്ന പ്രൊമയിസ് മോഷൻ പോസ്റ്റിലൂടെ തന്നെ ചിത്രത്തിന്റെ നിലവാരത്തെക്കുറിച്ച് സൂചന നൽകുന്നു.
വളരെ സങ്കീർണതയും പുതുമയും നിറഞ്ഞ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. അഭിനേതാക്കൾക്ക് പുറമേ പ്രതിഭാശാലികളായ സാങ്കേതിക പ്രവർത്തകരും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. ദൃശ്യഭംഗി കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ആമേൻ, കുരുതി എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദൻ രാമാനുജനാണ് ചതുർമുഖന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ ആക്ഷൻ ഹീറോ ബിജു, ആമേൻ എന്നീ ചിത്രങ്ങളുടെ ഭാഗമായ പ്രവർത്തിച്ച ചിത്രസംയോജകൻ മനോജാണ് ഈ ചിത്രത്തിന് എഡിറ്റിങ് നിർവഹിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ സൂര്യ സൂരരായി പോട്ര്, പിസ, സി യു സൂൺ, റിലീസിനൊരുങ്ങുന്ന മാലിക് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ജോലികൾ നിർവഹിക്കുന്നത്.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ- പ്രൊഡ്യൂസർ ആയി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സൻജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചതുർമുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തിൽ ബിനു ജി നായരും ടോം വർഗീസുമാണ് ലയിൻ പ്രൊഡ്യൂസഴ്സ്. രാജേഷ് നെന്മാറ മേക്കപ്പും നിമേഷ് എം താനൂർ കലയും കൈകാര്യം ചെയ്തിരിക്കുന്നു. ശ്യാമന്തക് പ്രദീപ് ചീഫ് അസ്സോസിയേറ് ആയ ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഡിസൈൻസ് ചെയ്തിരിക്കുന്നത് ദിലീപ് ദാസ് ആണ്. സെഞ്ച്വറി ഫിലിംസാണ് മൂവി വിതരണം നിർവഹിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.