പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചതുരം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. നമ്മൾ കണ്ടു പരിചയിച്ച പതിവ് രീതിയിലുള്ള ടീസർ ശൈലികൾ പിന്തുടരാതെ പതിനെട്ട് സെക്കന്‍ഡ് മാത്രമുള്ള ഒരു പുതിയ തരത്തിലുള്ള ടീസറാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സംഘർഷഭരിതമായ ഒട്ടേറെ നിമിഷങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ് ഈ ടീസർ എന്നതും പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു കാര്യമാണ്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സംവിധായകൻ സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ്.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ ഇരുപതോളം വര്ഷങ്ങള്ക്കു മുൻപ് നടനായി അരങ്ങേറ്റം കുറിച്ചയാളാണ് സിദ്ധാർഥ് ഭരതൻ. അന്തരിച്ചു പോയ സംവിധായകൻ ഭരതന്റെയും പ്രശസ്ത നടി കെ പി എ സി ലളിതയുടെയും മകനായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രമാണ് ചതുരം. ഇതിനു മുൻപ് നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക, ജിന്ന് എന്നിവയും സിദ്ധാർഥ് ഒരുക്കിയ ചിത്രങ്ങളാണ്. ഇതിൽ സൗബിൻ ഷാഹിർ നായകനായ ജിന്ന് എന്ന ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സൗബിന്‍ ഷാഹിറും നിമിഷാ സജയനുമാണ് ജിന്ന് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കു ജീവൻ നൽകുന്നത്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.