പ്രശസ്ത മലയാള നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ ഇന്ന് അഞ്ച് മണിക്ക് പ്രേക്ഷകരുടെ മുന്നിലെത്തി. ഇതിന്റെ പോസ്റ്റർ, ആദ്യ ടീസറെന്നിവ സമ്മാനിച്ച അതേ ആകാംഷയും കൗതുകവും തന്നെയാണ് ഇതിന്റെ രണ്ടാം ടീസറും നമ്മുക്ക് തരുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്, ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ്. രമ്യ മൂവീസ് ഈ മാസം ചതുരം കേരളത്തിലെ സ്‌ക്രീനുകളിലെത്തിക്കും. ഇറോട്ടിസത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമാണ് ചതുരമെന്നു ഇതിന്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവ നമ്മളോട് പറയുന്നുണ്ട്.
എന്നാൽ സെൻസർ ബോർഡിൽ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഒരു മുഴുനീള ഇറോട്ടിക് ചിത്രമല്ലെന്നു സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും അലോസരമായി തോന്നാത്ത വിധത്തിലാണ് ഇതിൽ ലൈംഗികത ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സംവിധായകൻ സിദ്ധാർഥ് ഭരതൻ മാധ്യമ അഭിമുഖങ്ങളിൽ വിശദമാക്കിയത്. പ്രണയവും ത്രില്ലർ ഘടകങ്ങളുമുള്ള ഒരു ഡ്രാമയാണ് ചതുരമെന്ന് ഇതിന്റെടീസറുകൾ നമ്മളോട് പറയുന്നുണ്ട്. അതുപോലെ തന്നെ ചെസ്സ് എന്ന ഗെയിം ഈ ചിത്രത്തിൽ ഒരു നിർണ്ണായക ഘടകമായും വരുന്നുണ്ട്. കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥ കൂടിയാണ് ചതുരം പറയുക. പ്രദീഷ് വർമ്മ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.