സണ്ണി വെയ്നും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ മലയാള ചിത്രമാണ് ചതുർമുഖം. ഒരു ടെക്നോ- ഹൊറർ വിഭാഗത്തിൽപ്പെടുന്ന ചിത്രം എന്ന നിലയിൽ ചതുർമുഖം മുൻപ് വാർത്താപ്രാധാന്യം നേടിയ ചിത്രമാണ്. ഇതാദ്യമായിട്ടാണ് ഈ ഗണത്തിൽ പെടുന്ന ഒരു ചിത്രം മലയാളത്തിൽ സംഭവിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സലിൽ വി, രഞ്ജിത് കമല ശങ്കർ എന്നിവർ ചേർന്നാണ്. ചിത്രത്തിൽ മഞ്ജു വാര്യർ തേജസ്വിനി എന്ന കഥാപാത്രത്തെയും സണ്ണിവെയിൻ ആന്റണി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സഹപാഠികളായ ഇരുവരും തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സെക്ഷൻ ബിസിനസ് നടത്തുന്നവരാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് റിട്ടയേഡ് അഗ്രികൾച്ചർ കോളേജ് അധ്യാപകനായ ക്ലെമെന്റ് (അലൻസിയർ) കടന്നു വരുമ്പോൾ ഉണ്ടാവുന്ന അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മായ കൊണ്ട് കാണാക്കൂടൊരുക്കി എന്ന് തുടങ്ങുന്ന അതിമനോഹര ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ശ്വേതാ മോഹൻ ആലപിച്ചിരിക്കുന്ന ഈ മനോഹര ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്.
വളരെ മനോഹരമായ ചിത്രത്തിന്റെ വിഷ്വൽസ് മുഴുവൻ ചിത്രത്തിലെയും മികച്ച നിലവാരത്തിന്റെ സൂചനയാണ്. പ്രേക്ഷകന് മികച്ച തീയേറ്റർ അനുഭവം നൽകുമെന്ന് ചിത്രത്തിന്റെ പുതിയ ഗാനം കാണുമ്പോൾ മനസ്സിലാക്കുന്നു. അഭയകുമാർ, അനിൽ കുമാർ എന്നിവർ ചേർന്നാണ് ചതുർമുഖത്തിന്റെ കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത്. ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നിവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തിൽ ഇന്നേവരെ കണ്ടുവരാറുള്ള രീതിയിൽ ആയിരിക്കില്ല ഈ ഹൊറർ ചിത്രമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. പ്രേക്ഷകരെ ഭയപ്പെടുത്തുക എന്ന ആ പതിവ് രീതിക്ക് പകരം മികച്ച രീതിയിൽ ആസ്വാദനം നൽകുന്ന ഒരു ഹൊറർ ചിത്രമായിരിക്കും ചതുർമുഖം. അതേസമയം ചിത്രത്തിലെ വില്ലൻ കഥാപാത്രമായി ഏതു താരമാണ് എത്തുന്നതെന്ന വിവരം അണിയറ പ്രവർത്തകർ ഒരു സസ്പെൻസായി നില നിർത്തിയിരിക്കുകയാണ്.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.