ഏതാനും ദിവസങ്ങൾക്കു മുൻപാണ് നവാഗതനായ സാക് ഹാരിസ് ഒരുക്കിയ അദൃശ്യം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ഒരുക്കിയ ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോൾ, തമിഴിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ എന്നിവരാണ്. കായൽ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ്, ഗാനങ്ങൾ ഒരുക്കിയത് രെഞ്ജിൻ രാജ്, പശ്ചാത്തല സംഗീതം ഒരുക്കിയത് ഡോൺ വിൻസെന്റ് എന്നിവരാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. നായകനായ ജോജു ജോർജ് ആലപിച്ച അയ്യപ്പ ഭക്തി ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചന്ദ്രകലാധരനെ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് ബി കെ ഹരിനാരായണൻ ആണ്. പരമ്പരാഗതമായ ചിന്തുപാട്ടിന്റെ രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ലിറിക് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആശിഷ് ജോസെഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തമിഴിലെ പേര് യുക്കി എന്നാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.