വിഷ്ണു ഉണ്ണികൃഷ്‌ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തി. ‘ചന്തൂനെ തോൽപ്പിക്കാൻ ആവില്ലട’ എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ദീപക് ദേവുമാണ്. പ്രശസ്ത റാപ് ഗായകനായ ടാബ്‌സി ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ പ്രോമോ ഗാനത്തിന്റെ വീഡിയോ ഒരുക്കിയത് സുഹൈർ ബക്കറാണ്. ജോ ക്രിസ്റ്റോ സേവ്യറാണ് ഇതിന്റെ എഡിറ്റർ.
ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്ത ഇടിയൻ ചന്തു ജൂലൈ പത്തൊന്പതിന് പ്രേക്ഷകരുടെ മുന്നിലെത്തും. ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, സലിം കുമാർ, ചന്തു സലിം കുമാർ, ലാലു അലക്സ്, ജോണി ആന്‍റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു എന്നിങ്ങനെ ഒരു വലിയതാരനിര അണിനിരന്നിരിക്കുന്നു. ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.