അന്തരിച്ചു പോയ കലാഭവൻ മണി എന്ന മലയാളികളുടെ പ്രീയപ്പെട്ട മണി ചേട്ടന്റെ ജീവിത കഥയെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിലെ പുതിയ സോങ് വീഡിയോ റിലീസ് ചെയ്തു കഴിഞ്ഞു. കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ് നാടൻ പാട്ടായ ചാലക്കുടി ചന്തക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീങ്കാരി പെണ്ണിനെ കണ്ടേ ഞാൻ എന്ന ഗാനമാണ് ഈ ചിത്രത്തിന് വേണ്ടി വിനയൻ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവൻ മണിയുടെ സഹോദരനായ ആർ എൽ വി രാമകൃഷ്ണൻ ആലപിച്ചിരിക്കുന്നു ഈ ഗാനത്തിന് സംഗീതം പകർന്നത് അറുമുഖൻ വെങ്കിടങ് ആണ്. അദ്ദേഹത്തിന്റെ തന്നെയാണ് ഈ ഗാനത്തിന്റെ വരികളും. ഈ ചിത്രത്തിന് വേണ്ടി ഈ ഗാനം റീമിക്സ് ചെയ്തിരിക്കുന്നത് റാം സുരേന്ദ്രൻ ആണ്.
ആൽഫാ ഫില്മിസിന്റെ ബാനറിൽ ഗ്‌ളാസ്റ്റൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മിനി സ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചതനായ രാജാമണിയാണ് കലാഭവൻ മണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി , ഹണി റോസ്, സലിം കുമാർ, കോട്ടയം പ്രദീപ്, ബിജു കുട്ടൻ, എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഉമ്മർ മുഹമ്മദ് തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയിരിക്കുന്നത് പ്രകാശ് കുട്ടിയും എഡിറ്റ് ചെയ്തിരിക്കുന്നത് അഭിലാഷ് വിശ്വനാഥും ആണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ തുടങ്ങിയ മികച്ച ചിത്രങ്ങൾ മണിയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള വിനയൻ കലാഭവൻ മണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. ഈ ചിത്രത്തിലെ മറ്റൊരു സോങ് വീഡിയോ കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും, മികച്ച ജനശ്രദ്ധ നേടിയെടുക്കുകയും ചെയ്തിരുന്നു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.