മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദി ബ്രെയിൻ മെയ് ഒന്നിന് ആണ് റിലീസ് ചെയ്യുന്നത്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം വൈറൽ ആയതിനു പിന്നാലെ, ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ട്വിസ്റ്റുകൾ കൊണ്ട് ആറാടുന്ന ഒരു ഗംഭീര ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ആ സീരീസിൽ പുറത്തു വരാൻ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 , ദി ബ്രെയിൻ. ഇതിലൂടെ പതിനേഴു വർഷത്തിന് ശേഷം വീണ്ടും സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസനായ സിബിഐ ഓഫീസർ ആയി മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ് എന്നതാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഏറ്റവും വലിയ ഘടകം.
സംവിധായകൻ കെ മധുവും സ്വർഗ്ഗചിത്ര അപ്പച്ചനും ചെന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് എസ് എൻ സ്വാമി ആണ്. അഖിൽ ജോർജ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വമ്പൻ താരനിര ആണ് ഈ ചിത്രത്തിൽ ഉള്ളത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.