തമിഴിലെ പ്രധാന താരങ്ങളിലൊരാളായ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്യാപ്റ്റൻ. ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പഴയ തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ സിമ്രാനും മുഖ്യ വേഷം ചെയ്യുന്നുണ്ട്. അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ശക്തി സൗന്ദർ രാജൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. എസ് യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി ഇമ്മനാണ്. പ്രദീപ് ഇ രാഘവാണ് ക്യാപ്റ്റൻ എഡിറ്റ് ചെയ്തിരിക്കുന്നത്.
വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി, അതിനു ശേഷം ഒരുപിടി വലിയ തമിഴ് ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധ നേടി. മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവനിലും അഭിനയിച്ച ഐശ്വര്യ ലക്ഷ്മി വേഷമിട്ട മറ്റു തമിഴ് ചിത്രങ്ങൾ, ധനുഷ് നായകനായ ജഗമേ തന്തിരം, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ, സായ് പല്ലവി നായികയായ ഗാർഗി എന്നിവയാണ്. ക്യാപ്റ്റൻ, പൊന്നിയിൻ സെൽവൻ എന്നിവക്ക് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയാണ്. തമിഴ് കൂടാതെ തെലുങ്കിലും ഇപ്പോൾ സജീവമാണ് ഈ നായികാ താരം.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.