മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ ലോകത്തെ സഹപ്രവർത്തകരും ആരാധകരും പൃഥ്വിരാജ് സുകുമാരന് തങ്ങളുടെ ആശംസകൾ നേർന്ന് കൊണ്ട് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ സജീവമാണ്. പൃഥ്വിരാജ് സുകുമാരന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ അടുപ്പമുള്ള താരമാണ് മോഹൻലാൽ. കടുത്ത മോഹൻലാൽ ആരാധകനായ പൃഥ്വിരാജ് പറയുന്നത് മോഹൻലാൽ തന്റെ മൂത്ത ചേട്ടനും ഏറ്റവുമടുത്ത സുഹൃത്തും വഴികാട്ടിയുമൊക്കെയാണ് എന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജിനു ജന്മദിനാശംസകൾ നേർന്ന് കൊണ്ട് മോഹൻലാൽ പുറത്തു വിട്ടിരിക്കുന്നത് ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്‌ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ന് പുറത്തു വിട്ട മേക്കിങ് വീഡിയോയിൽ പൃഥ്വിരാജ് എന്ന സംവിധായകനെ ആണ് ഫോക്കസ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ആന്റണി പെരുമ്പാവൂർ, ലാലു അലക്സ്, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മീന, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ എന്നിവരെയും നമ്മുക്ക് കാണാൻ സാധിക്കും. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവ് ആണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലുസിഫെറിലും മോഹൻലാൽ ആയിരുന്നു നായകൻ. പൃഥ്വിരാജ് അടുത്തതായി ഒരുക്കാൻ പോകുന്ന ചിത്രം ലുസിഫെറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ആണ്. അടുത്ത വർഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.