തെന്നിന്ത്യൻ മെഗാ സ്റ്റാറായ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൾട്ടയർ വീരയ്യ. കുറച്ചു നാൾ മുൻപ് ഇതിന്റെ ടൈറ്റിൽ ടീസർ റിലീസ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിരഞ്ജീവിയുടെ 154 ആം ചിത്രമായി എത്തുന്ന ഇതിൽ കിടിലൻ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബോബി സംവിധാനം ചെയ്ത വാൾട്ടയർ വീരയ്യ ഒരു ലോക്കൽ മാസ്സ് മസാല ചിത്രമാകും എന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നമ്മുക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് രചിക്കുകയും ആലപിക്കുകയും ചെയ്ത ബോസ് പാർട്ടി എന്ന ഈ ഗാനത്തിന് ഈണം പകർന്നതും അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിനൊപ്പം നകാശ് അസീസ്, ഹരിപ്രിയ എന്നിവരും കൂടി ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
മെഗാസ്റ്റാർ ചിരഞ്ജീവി, ഉർവശി റൗട്ടേല എന്നിവരുടെ കിടിലൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഉർവശിയുടെ ഗ്ലാമർ പ്രദർശനവും ആരാധകരെ ആകർഷിക്കുന്നുണ്ട്. ആക്ഷനും കോമെഡിക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റാം ചരൺ നായകനായ രംഗസ്ഥലം, അല്ലു അർജുന്റെ പുഷ്പ പോലത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളൊരുക്കിയ മൈത്രി മൂവി മേക്കേഴ്‌സാണ്. 2023 സംക്രാന്തിക്ക് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വിവരങ്ങൾ പറയുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷത്തിൽ എത്തുന്നത്. കാതറീൻ ട്രീസയും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആർതർ എ വിൽസൺ, എഡിറ്റ് ചെയ്തിരിക്കുന്നത് നിരഞ്ജൻ ദേവരമനേ എന്നിവരാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
This website uses cookies.