പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ നാലാമത്തെ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. കഴിഞ്ഞ ആഴ്ച കേരളത്തിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെ കയ്യടി നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. കുങ്ഫു എന്ന മാർഷ്യൽ ആർട്സിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നീത പിള്ളയാണ് ഈ ചിത്രത്തിലും നായികാ വേഷം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി കുങ്ഫു പഠിച്ച നീത പിള്ളയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഇതിന്റെ ഹൈലൈറ്റ് ആണ്. ഇപ്പോഴിതാ നീത പിള്ളയുമായി പ്രശസ്ത വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണൂർ ഏറ്റു മുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മാർഷ്യൽ ആർട്സ് അടവുകളുമായി തന്നെയാണ് ഇരുവരും പരസ്പരം ഏറ്റു മുട്ടിയത്. അവരുടെ പോരാട്ടത്തിന് പശ്ചാത്തലത്തിൽ കമന്ററിയുമായി എത്തിയത് പ്രശസ്ത ഫുട്ബോൾ കമന്റേറ്റർ കൂടിയായ ഷൈജു ദാമോദരനാണ്. ലോക കപ്പ് ഫുട്ബോളിൽ ഷൈജു ദാമോദരൻ നടത്തിയ പ്രശസ്തമായ ആ കമന്ററിയാണ് ഈ സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹം നടത്തിയത്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് നിർമ്മിച്ച ഈ ചിത്രം ഒരു റിവഞ്ച് ആക്ഷൻ ത്രില്ലറായാണ് എബ്രിഡ് ഷൈൻ ഒരുക്കിയിരിക്കുന്നത്. നീത പിള്ളയോടൊപ്പം ജിജി സ്കറിയ, സനൂപ്, സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രൺജിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ആക്ഷൻ കൊറിയോഗ്രാഫി നടത്തിയതും സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.