മലയാളത്തിന്റെ പ്രിയ താരം ബിജു മേനോൻ ഇപ്പോൾ ദേശീയ പുരസ്‍കാരത്തിന്റെ നിറവിലാണ്. കഴിഞ്ഞ ദിവസമാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായരായുള്ള പ്രകടന മികവിൽ മികച്ച സഹനടനുള്ള ദേശീയ പുരസ്‍കാരം ബിജു മേനോനെ തേടിയെത്തിയത്. ഇപ്പോഴിതാ, അയ്യപ്പൻ നായരേ അനുസ്മരിപ്പിക്കുന്ന മറ്റൊരു മാസ്സ് കഥാപാത്രവുമായി ബിജു മേനോൻ എത്തുന്ന ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. എൺപതുകളുടെ അവസാനം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായാണ് ബിജു മേനോൻ എത്തുന്നത്. അദ്ദേഹത്തിന്റെ കിടിലൻ ആക്ഷൻ സീനുകളും ഡയലോഗുമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്.
നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസ്, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസ് ആയാണ് ഒരു തെക്കൻ തല്ലു കേസ് റിലീസ് ചെയ്യുക. ജി.ആർ. ഇന്ദുഗോപൻ രചിച്ച, ഇതേപേരിലെ പുസ്തകത്തെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്റെ ഭാര്യ രുക്മിണി ആയാണ് പദ്മപ്രിയ ഈ ചിത്രത്തിലഭിനയിക്കുന്നത്. ഒരിടവേളക്ക് ശേഷം പദ്മപ്രിയ തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. രാജേഷ് പിന്നാടൻ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്. അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.