ദളപതി വിജയ് നായകനായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ ട്രൈലെർ ഇപ്പോൾ വമ്പൻ സ്വീകരണം ആണ് നേടിയെടുക്കുന്നത്. വിജയ് ആരാധകരേയും മറ്റു സിനിമാ പ്രേമികളേയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന മാസ്സ് ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആറ്റ്ലി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദീപാവലിക്ക് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഈ ട്രൈലെർ കണ്ടപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഈ സിനിമയിൽ വിജയ് എത്തുന്നത് മൂന്നു വേഷങ്ങളിൽ ആണോ എന്നാണ്.
മൂന്നു ഗെറ്റപ്പുകളിൽ ആയാണ് ദളപതി വിജയ് ഈ ട്രൈലെറിൽ പ്രത്യക്ഷപ്പെടുന്നത്. മൈക്കൽ എന്ന വൃദ്ധ കഥാപാത്രം ആയും ബിഗിൽ എന്ന ഫുട്ബോൾ കളിക്കാരൻ ആയും പ്രത്യക്ഷപ്പെടുന്നത് കൂടാതെ മറ്റൊരു ഗെറ്റപ്പിലും വിജയിനെ ഈ ട്രൈലെറിൽ കാണിക്കുന്നത് ആണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നതു. ആറ്റ്ലി ദളപതി വിജയ്‌യെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ ചിത്രം തെരിയിൽ വിജയ്ക്ക് രണ്ടു ഗെറ്റപ്പ് ഉള്ള ഒരു റോൾ ആയിരുന്നു എങ്കിൽ രണ്ടാം ചിത്രമായ മെർസലിൽ വിജയ് ചെയ്തത് മൂന്നു റോൾ ആയിരുന്നു. ഇനി ബിഗിലിൽ ആറ്റ്ലി എന്ത് സർപ്രൈസ് ആണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.
സ്ത്രീകളുടെ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത് എന്ന സൂചന ട്രൈലെർ തരുന്നുണ്ട് എങ്കിലും വിജയ് ഫുട്ബോൾ കളിക്കുന്ന രംഗങ്ങളും ട്രൈലെറിൽ ഉണ്ട്. ഫുട്ബോൾ ടീം കോച്ച് ആയും വിജയ്‌യെ കാണിക്കുന്ന ഈ ട്രൈലെറിൽ ആക്ഷനും കിടിലൻ ഡയലോഗുകളും നിറച്ചു ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ജി എസ് എന്റെർറ്റൈന്മെന്റ്സ് ആണ്. ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് വിജയ്‌യുടെ നായികാ വേഷത്തിൽ എത്തുന്നത്. വിവേക്, യോഗി ബാബു എന്നിവരെയും ട്രൈലറിൽ കാണാൻ സാധിക്കും.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.