അമർ അക്ബർ അന്തോണി എന്ന ബ്ലോക്ക്ബസ്റ്റർ നാദിർഷ ചിത്രം വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം ചേർന്ന് രചിച്ചു കൊണ്ടാണ് ബിബിൻ ജോർജ് മലയാള സിനിമയിൽ ശ്രദ്ധേയനാവുന്നതു. അതിനു ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നീ ചിത്രങ്ങളും ബിബിൻ ജോർജ് വിഷ്ണുവിനൊപ്പം ചേർന്ന് രചിച്ചു. ഷാഫി ഒരുക്കിയ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ നായകനായും ഹിറ്റ് സമ്മാനിച്ച ബിബിൻ ഒരു യമണ്ടൻ പ്രേമ കഥയിലെ വില്ലനായും കയ്യടി നേടി. ഇപ്പോഴിതാ നായകനായി എത്തുന്ന മാർഗംകളി എന്ന ചിത്രത്തിലൂടെ ഗായകനായും തിളങ്ങുകയാണ് ഈ പ്രതിഭ. ബിബിൻ ആലപിച്ച നിനക്കായി ഞാൻ എന്ന ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.
ഗോപി സുന്ദർ ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് അഭീൻരാജ് ആണ്. ബിബിനൊപ്പം 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി ജി കിഷൻ ആണ് ഈ ഗാനത്തിൽ അഭിനയിക്കുന്നത്. കുട്ടനാടൻ മാർപാപ്പ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ശശാങ്കൻ മയ്യനാട് ആണ്. ബിബിൻ ജോർജ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നമിത പ്രമോദ് നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.