1993 ഇൽ മലയാളത്തിൽ റിലീസ് ചെയ്തു ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ്. ഇന്ത്യൻ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഒട്ടേറെ ഇന്ത്യൻ ഭാഷകളിലേക്ക് ഈ ചിത്രം റീമേക് ചെയ്യപ്പെടുകയും ചെയ്തു. ഇത് ഹിന്ദിയിലേക്ക് റീമേക് ചെയ്തത് മലയാളി സംവിധായകനായ പ്രിയദർശൻ ആയിരുന്നു. ഭൂൽ ഭുലയ്യ എന്ന പേരിൽ റിലീസ് ചെയ്ത ഈ റീമേക് അവിടെ ബ്ലോക്ക്ബസ്റ്റർ ആയി മാറി. അക്ഷയ് കുമാർ നായകനായി എത്തിയ ഈ ചിത്രത്തിൽ വിദ്യ ബാലൻ ആണ് നായികാ വേഷം ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് ബോളിവുഡ്. ഭൂൽ ഭുലയ്യ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കാർത്തിക് ആര്യൻ, തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ്, സഞ്ജയ് മിശ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എന്നാൽ ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് പ്രിയദർശൻ അല്ല. അനീസ് ബസ്മി ആണ് ഈ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത്. മനു ആനന്ദ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രീതം ആണ്. ആകാശ് കൗശിക് രചിച്ച ഈ രണ്ടാം ഭാഗത്തിന് സംഭാഷണങ്ങൾ രചിച്ചത് അദ്ദേഹവും പ്രശസ്ത സംവിധായകനും രചയിതാവുമായ ഫർഹാദ് സംജിയും ചേർന്നാണ്. മണിചിത്രത്തിലെ നാഗവല്ലി എന്ന നായികാ കഥാപാത്രം അവതരിപ്പിച്ച ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. മധു മുട്ടം ആണ് ഈ ചിത്രം രചിച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.