സൂപ്പർ ഹിറ്റായ മലയാള ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക് ചെയ്ത വാർത്ത എല്ലാവരും അറിഞ്ഞതാണ്. കോവിഡ് കാരണം റിലീസ് നീണ്ടു പോയ ഈ ചിത്രം ഇപ്പോഴിതാ ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആഗോള റിലീസ് ആയി എത്തുകയാണ്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പവൻ കല്യാൺ, റാണ ദഗ്ഗുബതി എന്നിവരാണ് അഭിനയിക്കുന്നത്.. ഇവർക്കൊപ്പം നിത്യ മേനോൻ, സംയുക്ത മേനോൻ, സമുദ്രക്കനി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രം തെലുങ്കിൽ പവൻ കല്യാൺ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ പേര് ഭീംല നായക് എന്നാണ്. അതുപോലെ, പൃഥ്വിരാജ് മലയാളത്തിൽ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ ചെയ്യുന്നത് റാണ ദഗ്ഗുബതിയും. മലയാളത്തിൽ കോശി കുര്യൻ ആണ് ആ കഥാപാത്രത്തിന്റെ പേര് എങ്കിൽ തെലുങ്കിൽ അത് ഡാനിയൽ ശേഖർ ആണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മാസ്സ് ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. തെലുങ്കു പ്രേക്ഷകരുടെ അഭിരുചികൾ മാനിച്ചു കൂടുതൽ ആക്ഷൻ, ഹീറോയിസം എന്നിവ കൂട്ടിച്ചേർത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രൈലെർ കാണിച്ചു തരുന്നു. അന്തരിച്ചു പോയ സംവിധായകൻ സച്ചി ആണ് അയ്യപ്പനും കോശിയും ഒരുക്കിയത്. സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്തിരിക്കുന്ന ഇതിന്റെ തെലുങ്കു റീമേക് സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് നിർമ്മിച്ചത്. ത്രിവിക്രം ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ തെലുങ്കു സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. തമന്‍ എസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ തീം സോങ് വമ്പൻ ഹിറ്റാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.