മലയാള സിനിമാ പ്രേമികളുടെ പ്രിയ നായികയായ ഭാവന വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരികയാണെന്ന വാർത്തകൾ കുറച്ചു നാൾ മുൻപ് തന്നെ പുറത്തു വന്നതാണ്. ഇതിനോടകം രണ്ടു മലയാള ചിത്രങ്ങൾ ഭാവന ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു ഹൃസ്വ ചിത്രത്തിന്റെ കൂടി ഭാഗമായി ഭാവന വരികയാണ്. ഇതിന്റെ ടീസർ ഇപ്പോൾ പുറത്ത് വരികയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയുമാണ്. അതിജീവനത്തിന്റെ സാധ്യതകൾ മുൻനിർത്തിയൊരുക്കിയ സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. പഞ്ചിങ് പാഡിൽ കഠിന വ്യായാമത്തിൽ ഏർപ്പെടുന്ന ഭാവനയുടെ ദൃശ്യങ്ങൾ, പെൺകരുത്തിൻ്റെ പോരാട്ട വീര്യത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് പുറത്തു വന്നിരിക്കുന്നത്. ദ് സർവൈവൽ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ദൃശ്യങ്ങൾക്കൊപ്പം പോരാട്ടത്തിന്റെ പാതയിൽ കൈകോർക്കാമെന്ന ആഹ്വാനവുമുണ്ട്. മാധ്യമ പ്രവർത്തകനായ എസ്.എൻ. രജീഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈക്രോ ചെക്ക് ആണ് നിർമ്മിച്ചിരിക്കുന്നത്.
https://www.facebook.com/sn.rajeesh/videos/426259608955999
ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ തിരികെയെത്തുന്നത്. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽഖാദർ നിർമ്മിച്ച്, ഷറഫുദ്ധീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകൻ ആദിൽ മൈമൂനത് അഷറഫാണ്. ഇത് കൂടാതെ ഇപ്പോൾ ഭാവന ചെയ്യുന്നത് ഒരു കന്നഡ ചിത്രമാണ്. തന്റെ കരിയാറിലാദ്യമായി ഭാവന ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണമാരംഭിച്ചു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ പേര് പിങ്ക് നോട്ട് എന്നാണ്. ജി എൻ രുദ്രേഷ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ഏകദേശം ആറു വർഷത്തോളമായി മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഭാവന.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.